കാസര്‍കോട്ട് വയോധികയെ കുറ്റിക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട്- വീടിനടുത്തു കൂടി നടന്നു പോകുകയായിരുന്ന 75 കാരിയെ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ച 40 കാരന്‍ അറസ്റ്റില്‍. ക്രൂരമായ പീഡനത്തിനിടെ പരിക്കേറ്റ വയോധികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തടുക്ക ബണ്ടങ്കൈ സ്വദേശി സാജു തോമസി(40) നെയാണ് നാട്ടുകാര്‍ പിടികൂടി ബേഡകം പോലീസിന് കൈമാറിയത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വീടിനടുത്തെ വഴിയില്‍ കൂടി നടന്നു പോകുകയായിരുന്ന വയോധികയെ തടഞ്ഞു നിര്‍ത്തി കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയും വൃദ്ധയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

പ്രതിയെ പിന്നീട് ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേട് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വൃദ്ധയുടെ മൊബൈല്‍ ഫോണ്‍ പ്രതി പിടിച്ചുവെച്ചിരുന്നു.

 

Latest News