അവസാന വട്ടത്തിന് ഉശിരു പകരാന്‍ കേന്ദ്രമന്ത്രിമാര്‍ എത്തുന്നു

കോട്ടയം -  രാഹുല്‍ ഗാന്ധിയുടെ രണ്ടു ഘട്ടങ്ങളായുളള സന്ദര്‍ശനത്തിന് പിന്നാലെ  ജില്ലയിലെ എന്‍.ഡി.എയുടെ ഇലക്ഷന്‍ പ്രചാരണ രംഗത്തേക്ക് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്,  ബി.ജെ.പി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്നിവരും എത്തുന്നു.

കടുത്തുരുത്തി മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം  ഉഴവൂര്‍ മുതല്‍ മരങ്ങാട്ടുപള്ളി വരെ നടക്കുന്ന റോഡ് ഷോയില്‍ വി. മുരളീധരന്‍ പങ്കെടുക്കും.
പുതുപ്പള്ളി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇന്നു രാവിലെ 11.30ന് ആലാംപള്ളി മുതല്‍ പാമ്പാടി വരെ നടക്കുന്ന മെഗാ റോഡ് ഷോയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കും.

ഏറ്റുമാനൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ടി.എന്‍. ഹരികുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഏപ്രില്‍ മൂന്നിന് വൈകുന്നേരം മൂന്നിന് പട്ടിത്താനം കവലയില്‍ നിന്ന് ആരംഭിക്കുന്ന മെഗാറോഡ്ഷോയില്‍ ഷാനവാസ് ഹുസൈന്‍ പങ്കെടുക്കും. എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഒപ്പമുണ്ടാകും

 

Latest News