തെരഞ്ഞെടുപ്പില്‍ സമദൂര നയമെന്ന് യാക്കോബായ സഭ

കൊച്ചി-നിയമസഭാ തെരഞ്ഞെടുപ്പില്‍ സമദൂര നയമെന്ന് യാക്കോബായ സഭ. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും എതിര്‍പ്പില്ലെന്നും പളളി തര്‍ക്കത്തില്‍ ബിജെപിയില്‍ നിന്ന് ഉറപ്പുകള്‍ ലഭിക്കാത്തത് കൊണ്ടാണ് പരസ്യ പിന്തുണ പ്രഖ്യാപിക്കാതിരുന്നതെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.സഭയെ സംബന്ധിച്ച് ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. എല്ലാവരുടെയും സഹായം സഭ്ക്ക് ആവശ്യമുണ്ട്. ഒരു പാര്‍ട്ടിക്കും വോട്ട് ചെയ്യണമെന്ന് പറയില്ലെന്നും സമദൂര നയത്തില്‍ നിന്ന് മാറ്റമില്ലെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കി.

 

Latest News