ന്യൂദല്‍ഹി- എയർ ഇന്ത്യയില്‍ 100 ശതമാനം സ്വകാര്യവല്‍ക്കരണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇനി ഓഹരി വില്‍ക്കുക അല്ലെങ്കില്‍ പൂട്ടുക എന്നതു മാത്രമാണ് ഇനി മുന്നിലുള്ള മാർഗമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
എയർ ഇന്ത്യ ഇന്ത്യയുടെ ഒന്നാം നമ്പർ ആസ്തിയാണെങ്കിലും 60,000 കോടി രൂപയുടെ കടമാണ് കുന്നുകൂടിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പല തവണ സ്വകാര്യവല്‍ക്കരണത്തിനൊരുങ്ങിയ സർക്കാർ ഓഹരി വില്‍പനയില്‍ വജിയിച്ചിരുന്നില്ല.
ഇത്തവണ സർക്കാർ ഉറച്ചുതന്നെയാണെന്നും ഓഹരി വാങ്ങാന്‍ ഉദ്ദേശിക്കുന്നവർക്ക് മുന്നോട്ടുവരാന്‍ 64 ദിവസമാണ് നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.






