തൃശൂർ - അഞ്ചേരി ഉല്ലാസ് നഗറിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊന്ന ശേഷം വിറകുപുരയിൽ വെച്ച് മണ്ണെണ ഒഴിച്ച് കത്തിച്ച് ജീവനൊടുക്കി
അഞ്ചേരി മുല്ലപ്പിള്ളി വീട്ടിൽ രാജൻ്റെ ഭാര്യ ഓമന (60) ആണ് മരിച്ചത് . ഭർത്താവ് രാജൻ (66) സംഭവത്തിനു ശേഷം വിടിൻ്റെ പുറകിലെ വിറക് പുരയിൽ വെച്ച സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇന്ന് പുലർചേ 2.30 ഓടെയായിരുന്നു സംഭവം. കുടുംബ വഴക്കും സാമ്പത്തിക പ്രശനങ്ങളുമാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. ഓമനയെ വെട്ടന്നത് കണ്ട് പിടിച്ച് മാറ്റാൻ ചെന്ന മക്കൾക്കും പരിക്കുണ്ട്.
ഉടനെ സമീപവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിട്ടിലുണ്ടായിരുന്നവർ ആ ശു പ ത്രിയിൽ പോയ സമയത്താണ് രാജൻ ആത്മഹത്യ ചെയ്തത്. കെഎസ്ആർടിസിയിലെ റിട്ടയേഡ് ഡ്രൈവറായിരുന്നു രാജൻ.
മക്കൾ- മഹേഷ്, രാജേഷ്, ജയദീപ് മരുമക്കൾ ശ്രീലക്ഷ്മി, നീതു






