കൊച്ചി- കിഫ്ബിയെ തകര്‍ക്കാനുള്ള ആരാച്ചാര്‍ ജോലിയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി പദ്ധതികള്‍ പ്രതിപക്ഷ എം.എല്‍.എ മാര്‍ സ്വന്തം പദ്ധതിയായാണ് അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഭക്ഷണവും പെന്‍ഷനും മുടക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഇങ്ങിനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇരട്ടവോട്ടിലെ പൊള്ളത്തരം നേരത്തെ തന്നെ വ്യക്തമായിരുന്നു. കള്ളവോട്ട് ചെയ്തവര്‍ക്ക് മാത്രമേ എണ്ണം പറയാനാകൂ. പ്രതിപക്ഷം തുറന്നുകൊടുത്ത വാതിലിലൂടെയാണ് കേന്ദ്ര ഏജന്‍സികള്‍ വരുന്നത്. കിഫ്ബിയും ലൈഫ് പദ്ധതികളും അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കിറ്റ് വഴി ജനങ്ങളെ സ്വാധീനിക്കാമെന്ന വാദം ജനത്തെ താഴ്ത്തിക്കെട്ടാനുള്ളതാണ്. കിഫ്ബിയിലെ റെയ്ഡ് എല്ലാ സീമകളും ലംഘിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തല അന്വേഷണം നടന്നുവരികയാണ്. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ല.






