ബംഗാളിലും അസമിലും വോട്ടെടുപ്പ് തുടങ്ങി

ന്യൂദൽഹി- ബംഗാളിലും അസമിലും ഒന്നാം ഘട്ട വോട്ടിംഗിന് തുടക്കമായി. ബംഗാളിലെ മുപ്പത് സീറ്റുകളിലേക്കും അസമിലെ 47 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂലും ബി.ജെ.പി സഖ്യവുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. അതേസമയം, അസമിൽ ബി.ജെ.പി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽനിന്ന് വൻ മത്സരമാണ് അഭിമുഖീകരിക്കുന്നത്. ബംഗാളിൽ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 30 സീറ്റിൽ 27-ലും കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ തൃണമൂൽ സഖ്യമാണ് വിജയിച്ചത്. ഇന്ന് രാവിലെ ഏഴു മുതൽ ഈ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് തുടങ്ങി. വൈകിട്ട് ആറിന് അവസാനിക്കും. അഞ്ചു ജില്ലകളിൽനിന്നുള്ള 73 ലക്ഷം വോട്ടർമാരാണ് ഇന്ന് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത്. 10,200 ബൂത്തുകളാണ് ഇതിന് വേണ്ടി സജ്ജീകരിച്ചിരിക്കുന്നത്. അസമിൽ 81 ലക്ഷം പേർ ഇന്ന് വോട്ടു ചെയ്യും.
 

Latest News