കോട്ടയം - പി.സി ജോർജ് പലിശക്കാരനാണെന്ന് ഇടതു സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ. വികസന പ്രവർത്തനങ്ങൾ ഒന്നും ചൂണ്ടികാണിക്കാനില്ലാത്ത പി.സി ജോർജ് വ്യക്തിഹത്യ നടത്തുകയാണണെന്നും അദ്ദേഹം ആരോപിച്ചു. ജോർജ് എതിർ സ്ഥാനാർഥികളെ വ്യക്തിഹത്യ നടത്തി നേരിടുകയാണ്. 40 വർഷം മുമ്പ് തന്റെ പിതാവ് തുടങ്ങിയ ഒരു ചിട്ടി കമ്പനിയാണ് കുളത്തിങ്കൽ പ്രൈവറ്റ് കമ്പനി. ഗവൺമെൻറ് എല്ലാവിധ രജിസ്‌ട്രേഷനും നടത്തി ലൈസൻസോടെ നടത്തുന്ന ഈ കമ്പനി പിതാവിന്റെ മരണശേഷം മാതാവാണ് ഏറ്റെടുത്ത് നടത്തുന്നത്. നിയമപരമായി ഈ കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്നാൽ ഈ കമ്പനിയുടെ പേരു പറഞ്ഞ് തന്നെ പലിശക്കാരൻ ആയി ചിത്രീകരിക്കാനാണ് പി.സി.ജോർജ് ശ്രമിക്കുന്നത് .താൻ ഏതെങ്കിലും വിധത്തിൽ ഉള്ള പലിശ ഇടപാട് നടത്തുന്ന തെളിയിക്കാൻ ജോർജിനെ വെല്ലുവിളിക്കുന്നു. മറിച്ച് പി.സി ജോർജ് ആണ് യഥാർത്ഥ പലിശക്കാരൻ. ജോർജിന്റെ പിതാവ് ഈരാറ്റുപേട്ടയിൽ തുടങ്ങിവച്ച കമ്പനിയാണ് ജെസി ഫൈനാൻസ് എന്ന പലിശ കമ്പനി. ഈ കമ്പനി പിന്നീട് പിസി ജോർജ് സഹോദരനാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതെന്നും സെബാസ്റ്റ്യൻ ആരോപിച്ചു.






