ധാക്ക- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനെതിരായ പ്രതിഷേധത്തിനിടെ ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷനില്‍ പ്രവേശിച്ച് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ തലസ്ഥാനമായ ധാക്കയിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേറ്റു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചര്‍ച്ച നടത്തുന്ന പ്രധാനമന്ത്രി ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ ബംഗ്ലദേശിന്റെ സ്വാതന്ത്ര്യ ആഘോഷങ്ങളിലും പങ്കെടുക്കും.കോവിഡിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.






