വിവാഹം പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞു വീണുമരിച്ചു

ആലപ്പുഴ- വിവാഹ ചടങ്ങ് ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ വിനോദ് പാണ്ടനാടാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിതിമായി മരണപ്പെട്ടത്.

കുഴഞ്ഞുവീണ ഉടനെ തന്നെ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്യാമറയുടെ ട്രൈപ്പോഡ് ഉപയോഗിച്ച് വിവാഹച്ചടങ്ങ് ചിത്രീകരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം മൂലം വിനോദ് താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

Latest News