Sorry, you need to enable JavaScript to visit this website.

എക്‌സിറ്റ് പോളുകള്‍ക്ക് ഏപ്രില്‍ 29 വരെ വിലക്ക്

ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളിലും എക്‌സിറ്റ് പോളുകള്‍ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ബംഗാളിലും അസമിലും ആദ്യഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന മാര്‍ച്ച് 27ന് രാവിലെ 7 മുതല്‍ അവസാനഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ 29ന് 7.30 വരെ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും എക്‌സിറ്റ്പോളുകള്‍ നടത്തുകയോ ഫലം ഒരു മാധ്യമങ്ങള്‍ വഴിയും പ്രസിദ്ധീകരിക്കാനോ പാടില്ല. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പുറത്തിറങ്ങി.

ഒരു ഘട്ടങ്ങളിലും വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറിനുള്ളില്‍ അഭിപ്രായ സര്‍വേകളോ മറ്റു സര്‍വേകളോ ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനും പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. .

 

Latest News