റിയാദ് - വിദേശത്തു നിന്ന് സമുദ്ര മാര്‍ഗം കടത്തിയ വന്‍ മയക്കുമരുന്ന് ശേഖരം കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖഫ്ജി സെക്ടറില്‍ നിന്ന് അതിര്‍ത്തി സുരക്ഷാ സേനക്കു കീഴിലെ മറൈന്‍ പട്രോളിംഗ് വിഭാഗം പിടികൂടി. 655 കിലോ ഹഷീഷ് ആണ് സൈന്യം പിടികൂടിയതെന്ന് അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് ലെഫ്. കേണല്‍ മിസ്ഫര്‍ അല്‍ഖരൈനി പറഞ്ഞു. സംഭവത്തില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി മയക്കുമരുന്ന് ശേഖരം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് പറഞ്ഞു.