എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങള്‍ 29 മുതല്‍ ജിദ്ദ പുതിയ ടെർമിനലില്‍

ജിദ്ദ- എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങള്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്‍റർനാഷണല്‍ എയർപോർട്ടിലെ പുതിയ ടെർമിനലിലേക്ക് മാറ്റി. ഈ മാസം 29 മുതല്‍ രണ്ട് കമ്പനികളുടേയും വിമാനങ്ങള്‍ നോർത്തേണ്‍ ഗേറ്റില്‍നിന്ന് ഒന്നാം ടെർമിനലിലേക്ക് മാറുമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് വിലക്കിയ അന്താരാഷ്ട്ര സർവീസുകള്‍ മെയ് 17ന് പുനരാരംഭിക്കുമെന്നും അന്ന് രാജ്യത്തെ എല്ലാ എയർപോർട്ടുകളും തുറക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest News