തൃണമൂൽ ഓഫീസിൽ ബോംബ് സ്‌ഫോടനം, മൂന്നു പേർക്ക് പരിക്ക്

കൊൽക്കത്ത-പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഓഫീസിനുള്ളിൽ ബോംബ് സ്‌ഫോടനം. ബങ്കുര ജില്ലയിലെ ജോയ്പൂരിലെ ഓഫീസിലുണ്ടായ സ്‌ഫോടനത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. എന്നാൽ സ്‌ഫോടനത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് തന്നെയാണെന്ന് ബി.ജെ.പി ആരോപിച്ചു. പ്രവർത്തകർ ബോംബ് നിർമ്മിക്കുന്നതിനിടയാണ് സ്‌ഫോടനമുണ്ടായതെന്നും ബി.ജെ.പി ആരോപിച്ചു. സ്‌ഫോടനത്തിന് ഉത്തരവാദികൾ ഇടത്-കോൺഗ്രസ് സഖ്യമാണെന്നാണ് തൃണമൂൽ ആരോപിച്ചു.
 

Latest News