Sorry, you need to enable JavaScript to visit this website.

 ഏഷ്യന്‍ യുവതിയുടെ ശരീരത്തിലേക്ക്  ട്രെയിന്‍  യാത്രയ്ക്കിടെ സായിപ്പ് മൂത്രമൊഴിച്ചു 

ന്യൂയോര്‍ക്ക്- ട്രെയിന്‍ യാത്രയ്ക്കിടെ ഏഷ്യന്‍ വംശജയായ യുവതിയുടെ ശരീരത്തില്‍ അമേരിക്കന്‍ സ്വദേശി മൂത്രമൊഴിച്ചതായി പരാതി. കോവിഡ് വ്യാപന ശേഷം അമേരിക്കയില്‍ ഏഷ്യന്‍ വംശജര്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഈ വംശീയ ആക്രമണം. സബ് വേ ട്രെയ്‌നില്‍ യാത്ര ചെയ്യുകയായിരുന്ന 25 കാരിയായ യുവതിയുടെ ശരീരത്തിലേക്ക് മധ്യവയസ്‌കനായ സഹയാത്രികരില്‍ ഒരാള്‍ മൂത്രമൊഴിക്കുകയായിരുന്നു. തന്റെ സീറ്റിനു അടുത്തേക്കെത്തിയ മധ്യവയസ്‌കന്‍ ആദ്യം അസൗകര്യമുണ്ടാക്കുന്ന വിധം ചേര്‍ന്നു നിന്ന് ട്രെയ്‌നിന്റെ വാതിലിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു എന്നാണ് യുവതിയുടെ വിശദീകരണം. ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്ന് മറ്റൊരു ഭാഗത്തേക്ക് യുവതി നീങ്ങിയിരുന്നു. ഉടനെ അയാള്‍ അവിടേക്കെത്തി യുവതിയുടെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. തന്റെ ജാക്കറ്റിലും ബാഗിലും എല്ലാം മൂത്രം വീണതായി യുവതി പരാതിയില്‍ പറയുന്നുണ്ട്.ഈ സംഭവം നടന്നിട്ടും തന്നോടൊപ്പം യാത്ര ചെയ്ത ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. തലമറയ്ക്കുന്ന വിധത്തിലുള്ള ജാക്കറ്റും മാസ്‌കും ധരിച്ചാണ് അയാളെത്തിയത്. അതിനാല്‍ മുഖം വ്യക്തമായി കാണാന്‍ സാധിച്ചിരുന്നില്ല. അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങും മുമ്പ് കയ്യില്‍ കരുതിയിരുന്ന ഫോണില്‍ യുവതി ചിത്രം പകര്‍ത്തി പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
 

Latest News