Sorry, you need to enable JavaScript to visit this website.

ടെസ്‍ല കാർ ഇനി ബിറ്റ്കോയിൻ ഉപയോഗിച്ചും വാങ്ങാം

ടെസ്‍ല കാറുകൾ ബിറ്റ്കോയിൻ ഉപയോഗിച്ചും വാങ്ങാം. കമ്പനിയുടെ തലവൻ എലൺ മസ്ക് ട്വിറ്ററിലെ ഒരു ഒറ്റവരി സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. "യൂ കാൻ നൌ ബയ് എ ടെസ്‍ല വിത്ത് ബിറ്റ്കോയിൻ" എന്നായിരുന്നു മസ്കിന്റെ സന്ദേശം. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ കറൻസിയാണ് ബിറ്റ്കോയിൻ. ഇവയുടെ ഉപയോഗം ഇപ്പോൾ വ്യാപകമായി വരുന്നുണ്ട്.

ലോകത്തിലെ സമ്പന്നർക്കിടയിൽ വ്യാപകമായി ഈ 'ബദൽ കറൻസി' പ്രചാരത്തിലുണ്ട്. ഇതാദ്യമായാണ് ഒരു വാഹനനിർമാതാവ് തങ്ങളുടെ ഉൽപന്നം ബിറ്റ്കോയിനിൽ വാങ്ങാൻ കിട്ടുമെന്ന് പ്രഖ്യാപിക്കുന്നത്. ലോകത്തിലെ പ്രമുഖരായ കാർനിർമാതാക്കളാരും തന്നെ ഈ ഇടത്തിലേക്ക് ഇപ്പോഴും എത്തിയിട്ടില്ല. 

ബിറ്റ്കോയിൻ രൂപത്തിൽ ലഭിക്കുന്ന കറൻസി തങ്ങൾ സാധാരണ കറൻസിയിലേക്ക് മാറ്റില്ലെന്നും എലൺ മസ്ക് പറയുന്നു. അതെസമയം ബിറ്റ്കോയിനിൽ ടെസ്‍ല വാങ്ങാൻ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇനിയും കാത്തിരിക്കേണ്ടതായി വരും. തുടക്കത്തിൽ യുഎസ്സിൽ മാത്രമാണ് ഈ സൌകര്യം ഒരുക്കിയിരിക്കുന്നത്. ഭാവിയിൽ ലോകത്തിലെ മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. 2021 അവസാനത്തോടെ ഒരുപക്ഷെ, ഇത് സംഭവിച്ചേക്കും. 

ഈ വർഷത്തിന്റെ തുടക്കത്തിലാണ് ബിറ്റ്കോയിൻ മേഖലയിലേക്കുള്ള തങ്ങളുടെ കടന്നുവരവിനെക്കുറിച്ച് ടെസ്‍ല ആദ്യമായി സൂചിപ്പിക്കുന്നത്. 1.4 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ബിറ്റ്കോയിൻ സ്വന്തമാക്കിക്കൊണ്ടായിരുന്നു ഇത്.

Latest News