Sorry, you need to enable JavaScript to visit this website.

ഉയിഗൂർ മുസ്ലിംകള്‍ക്ക് അടിമവേല; പ്രതികരിച്ച നൈക്ക് കമ്പനിയെ ചൈനക്കാർ നേരിടുന്നത് ഇങ്ങനെ

ബീജിംഗ്- ഉയിഗൂർ മുസ്ലിംകളുടെ കേന്ദ്രമായ സിന്‍ജിയാംഗില്‍ അടിമ വേല ചെയ്യിക്കുന്നതിനെതിരെ പ്രതികരിച്ച നൈക്ക് ഷൂ കമ്പനിയെ ബഹിഷ്കരിക്കുന്നു. ജനങ്ങള്‍ നൈക്ക് ഷൂ കത്തിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നു.

ഉയിഗൂർ മുസ്ലിംകളെ പീഡിപ്പിക്കുന്ന ചൈനീസ് അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ യൂനിയന്‍, ബ്രട്ടന്‍, കാനഡ തുടുങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ ആയിരുന്നു സിന്‍ജിയാംഗിലെ തൊഴില്‍ അവസ്ഥയെ കുറിച്ച് നൈക്കിന്‍റെ പ്രസ്താവന.

ചൈനീസ് അധികൃതരും കമ്പനിയും തമ്മിലുള്ള തർക്കത്തിനെിടെ ചൈനീസ് വെയ്ബോ ഉപയോക്താക്കളാണ് കൂടുതലായും വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്.

സിന്‍ജിയാംഗ് മേഖലയില്‍നിന്നുള്ള പരുത്തി ഉപയോഗിക്കില്ലെന്ന് നൈക്ക് പ്രഖ്യാപിച്ചിരുന്നു. വന്‍തോതിലുള്ള ബഹിഷ്കരമാണ് സ്പോർട്സ് കമ്പനി നേരിടുന്നത്.

വർഷങ്ങളായി ഉയിഗൂർ മുസ്ലിംകള്‍ ചൈനീസ് അധികൃതരില്‍നിന്ന് തുല്യതയില്ലാത്ത പീഡനമാണ് നേരിടുന്നത്. 2016 മുതല്‍ 10 ലക്ഷം മുസ്ലിംകളെ നൂറുകണക്കിന് ജയില്‍ ക്യാമ്പുകളില്‍ അടച്ചിരിക്കയാണ്. ചൈന വംശീയ ഉന്മൂലനം നടത്തുകയാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.

Latest News