Sorry, you need to enable JavaScript to visit this website.

ജിസാനില്‍ എണ്ണ ടെർമിനലിന് തീപിടിച്ചു; എട്ട് ഡ്രോണുകള്‍ സൗദി സഖ്യസേന തകർത്തു

റിയാദ്- സൗദി അറേബ്യയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വന്ന ഹൂത്തികളുടെ എട്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകർത്തു. വ്യാഴാഴ്ച രാത്രിയാണ് വിവിധ നഗരങ്ങള്‍ ലക്ഷ്യമാക്കി ഹൂത്തികള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ അയച്ചത്.

ജിസാന്‍, നജ് റാന്‍ എന്നിവിടങ്ങളിലെ യൂനിവേഴ്സിറ്റികളും ഹൂത്തി ഭീകരർ ലക്ഷ്യമാക്കയതായി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ പട്ടണമായ ഖമീസ് മുഷൈത്തിനുനേരയും ഡ്രോണുകളിലൊന്ന് വന്നതായി സഖ്യസേന വക്താവ് അറിയിച്ചു.

https://www.malayalamnewsdaily.com/sites/default/files/2021/03/26/attack2.jpg

ജിസാനില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണ ടെർമിനലിനുനേരെ ആക്രമണ ശ്രമം നടന്നതായി ഊർജ മന്ത്രാലയം അറിയിച്ചു.  ടെർമിനലിലെ ഒരു ടാങ്കിനു തീപിടിച്ചതായും ആളപായമില്ലെന്നും മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് പറഞ്ഞു. വ്യാഴം രാത്രി ഒമ്പതു മണിയോടെയായിരുന്നു മിസൈല്‍ ആക്രമണം.

നഗരങ്ങള്‍ക്കുനേരെ വ്യാഴാഴ്ച രാത്രി വന്ന ഡ്രോണുകള്‍ സൗദി വ്യോമ പ്രതിരോധ സംവിധാനം തടയുന്ന ദൃശ്യങ്ങള്‍ അറബ് സഖ്യസേന പുറത്തുവിട്ടു.

Latest News