ജോലിക്ക് പകരം സെക്സ്: അന്വേഷണ സംഘത്തെ ചോദ്യം ചെയ്ത് യുവതിയുടെ പുതിയ വീഡിയോ

ബംഗളൂരു- രാജി വെച്ച കർണാടക മന്ത്രി രമേശ് ജാർകിഹോളിയോടൊപ്പം സെക്സ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവതി പ്രത്യേക അന്വേഷണ സംഘത്തിനെതിരെ പുതിയ വീഡിയോ സന്ദേശം പുറത്തുവിട്ടു.

ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പക്ഷപാതപരമായാണ് അന്വേഷണം നടക്കുന്നതെന്നും യുവതി പറയുന്നു. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്നാണ് രമേശ് ജാർകി ഹോളി രാജിവെച്ചിരുന്നത്. എന്നാല്‍ വീഡിയോക്ക് പിന്നിലുള്ള ഗൂഢാലോചന കണ്ടെത്താനാണ് എസ്.ഐ.ടി അന്വേഷണം നടത്തുന്നത്. രാജി വെച്ച മന്ത്രിക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം കർണാടക നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

മാർച്ച് 12 ന് എസ്.ഐ.ടിക്ക് വീഡിയോ സന്ദേശം അയച്ചിരുന്നുവെന്നും എന്നാല്‍ മാർച്ച് 13 ന് ജാർകിഹോളി പോലീസില്‍ പരാതിപ്പെട്ട് അര മണിക്കൂറിനു ശേഷമാണ് തന്‍റെ വീഡിയോ പുറത്തുവിട്ടതെന്നും യുവതി പുതിയ സന്ദേശത്തില്‍ ആരോപിക്കുന്നു. എസ്.ഐ.ടി ആരുടെ ഭാഗത്താണെന്ന് ഇപ്പോഴും തനിക്ക് മനസ്സിലായിട്ടില്ലെന്ന് യുവതി പറഞ്ഞു.

സംഭവത്തിനുശേഷം യുവതി ഒളിവിലാണ്. തന്‍റെ മതാപിതാക്കളുടെ സുരക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുകയുള്ളൂവെന്നും യുവതി പറഞ്ഞു.

സെക്‌സ് സിഡി; രാജിവെച്ച മന്ത്രിക്കെതിരെ ഇനിയും കേസെടുത്തില്ല, നിയമസഭയില്‍ ബഹളം

Latest News