റിയാദ് - താൽക്കാലിക അടിസ്ഥാനത്തിൽ ഗാർഹിക തൊഴിലാളി സേവനം നൽകുന്ന റിക്രൂട്ട്‌മെന്റ് ഓഫീസുകളിലെയും കമ്പനികളിലെയും മുഴുവൻ ജീവനക്കാർക്കും മെയ് 13 മുതൽ കൊറോണ വാക്‌സിൻ സ്വീകരണം നിർബന്ധമാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. കൊറോണ വാക്‌സിൻ സ്വീകരിക്കാത്ത ജീവനക്കാർ ഓരോ ഏഴു ദിവസത്തിലും പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട് നേടിയിരിക്കണം. പി.സി.ആർ പരിശോധനാ ചെലവ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളാണ് വഹിക്കേണ്ടത്.
സ്വന്തം സ്‌പോൺസർഷിപ്പിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ തൊഴിലാളികളെ ആവശ്യക്കാർക്ക് കൈമാറുന്ന മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ റിക്രൂട്ട്‌മെന്റ് ഓഫീസുകളിലെയും കമ്പനികളിലെയും ജീവനക്കാർക്ക് മെയ് 13 മുതൽ വാക്‌സിൻ സ്വീകരണം നിർബന്ധമാക്കാനാണ് തീരുമാനം.






