ഫ്ളോറിഡ- ഇരുപത് ദിവസം മുമ്പ് കാണാതായ 43 കാരിയെ നഗ്നയായി ചെളിയില്‍ പൂണ്ട നിലയില്‍ ഓവുചാലില്‍ കണ്ടെത്തി. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം.
ഓവു ചാലിനടുത്തു കൂടി നടന്നു പോകുകയായിരുന്ന ചിലർ ഞരക്കം കേട്ടതിനെ തുടർന്ന് പോലീസിനെ വിളിക്കുകയായിരുന്നു. രക്ഷാപ്രവർത്തകർ ഉടന്‍ തന്നെ ആശുപത്രയിലെത്തിച്ചു. സ്ത്രീ പൂർണ നഗ്നയായിരുന്നുവെന്നും എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ചെളി മൂടിയിരുന്ന ശരീരത്തില്‍ ചില മുറിവുകളുണ്ടെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.
ഏണി വെച്ചിറങ്ങിയാണ് ഇവരെ ഓവു ചാലിനു പുറത്തെത്തിച്ചത്.