കൊന്നുതൂക്കപ്പെട്ട കുഞ്ഞുമക്കളുടെ കുഞ്ഞുടുപ്പ് ചിഹ്നമാക്കി വാളയാര്‍ അമ്മ

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കുന്ന വാളയാര്‍ അമ്മക്ക് ലഭിച്ച കുഞ്ഞുടുപ്പ് ചിഹ്നം ഒരു പ്രതീകമാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ അഭിപ്രായം രേഖപ്പെടുത്തിയത്. മറ്റൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ച് ഉറപ്പിച്ച് വരുന്നവര്‍ക്കു പോലും ഒരുവേള ഹൃദയഭേദകം ആയേക്കാവുന്ന ചിഹ്നമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഒരു സ്ഥാനാര്‍ഥിയെ തിരിച്ചറിയാന്‍ സഹായിക്കുക എന്നതാണ് തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ ധര്‍മ്മം. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ അങ്ങനെയല്ല കാര്യം. ജയിക്കാനോ മന്ത്രിയാകാനോ ഒന്നുമല്ലാതെ മത്സരിക്കുന്ന ഒരു സ്ത്രീയുടെ ചിഹ്നം അവരെ തിരിച്ചറിയാന്‍ മാത്രം ഉള്ളതല്ല. അതൊരു പ്രതീകമാണ്. ഏതു സാഹചര്യത്തില്‍ ഒരു സ്ത്രീ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് വരേണ്ടി വന്നു എന്നതിന്റെ സൂചന. ഈ സര്‍ക്കാരിന്റെ സാമൂഹ്യ-സ്ത്രീ സുരക്ഷ എത്രത്തോളം ദുര്‍ബലമാണെന്നതിന്റെ സൂചന.

വാളയാറിലെ അമ്മ, നിര്‍ദ്ദയം കൊന്ന് തൂക്കപ്പെട്ട തന്റെ കുഞ്ഞുങ്ങള്‍ക്കായി, മുഖ്യമന്ത്രിക്കെതിരെ, സര്‍ക്കാരിന്റെ നീതിനിഷേധത്തിനെതിരെ തെരഞ്ഞെടുത്ത ചിഹ്നം കുഞ്ഞുടുപ്പ്. മറ്റൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ച് ഉറപ്പിച്ച് വരുന്നവര്‍ക്കു പോലും ഒരുവേള ഹൃദയഭേദകം ആയേക്കാവുന്ന ചിഹ്നം.

ആ സ്ത്രീ പിന്തുണ ആവശ്യപ്പെട്ടില്ലെങ്കിലും നിഷേധിച്ചെങ്കിലും അവര്‍ നേരിടുന്ന പ്രശ്നങ്ങളെ മാനിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള ധാര്‍മ്മികത കാട്ടണമായിരുന്നു.

ഒരു സ്ഥാനാര്‍ഥിയെ തിരിച്ചറിയാന്‍ സഹായിക്കുക എന്നതാണ് തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ ധര്‍മ്മം. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍...

 

Latest News