നേമത്ത് ഏഴായിരത്തിലേറെ  കള്ളവോട്ടുകള്‍- കെ മുരളീധരന്‍

തിരുവനന്തപുരം- നേമം മണ്ഡലത്തില്‍ ഏഴായിരത്തിലധികം കള്ളവോട്ടുകളുണ്ടെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. നേമത്ത് ബിജെപിയെ ജയിപ്പിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നും എന്നാല്‍ എല്ലാത്തിനേയും അതിജീവിച്ച് യുഡിഎഫ് തന്നെ വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.മതേതര  വോട്ടുകളാണ് യുഡിഎഫിനെ വിജയിപ്പിക്കുക.  തലശ്ശേരിയില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ വോട്ടിന് കരാര്‍ ആയിക്കഴിഞ്ഞുവെന്നും മുരളീധരന്‍ ആരോപിച്ചു.


 

Latest News