തസ്ലീമ നസ്‌റീന്റെ മറിമായം; മതങ്ങളെ അവഹേളിക്കാന്‍ വെള്ളം മദ്യമാക്കി

സോഷ്യല്‍ മീഡിയയില്‍ മതങ്ങള്‍ക്കെതിരായ പോസ്റ്റുകളും ചിത്രങ്ങളും ഒഴിവാക്കാത്ത വിവാദ എഴുത്തുകാരി തസ്ലീമ നസ്‌റീന് ഇക്കുറി അക്കിടി പറ്റി.
ഹിന്ദു സന്യാസിക്ക് മുസ്്‌ലിം വൃദ്ധന്‍ വെളളം ഒഴിച്ചുകൊടുക്കുന്നത് മദ്യമാക്കി മാറ്റിയാണ് തസ്ലീമ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് അടിക്കുറിപ്പൊന്നും നല്‍കിയിരുന്നില്ല.
യഥാര്‍ഥത്തില്‍ ഹിന്ദു മുസ്ലിം സൗഹൃദം പ്രസരിപ്പിക്കുന്ന ചിത്രം മതങ്ങളെ അവഹേളിക്കാനായി ഫോട്ടോഷോപ്പിലൂടെ കൃത്രിമം കാണിച്ചാണ് തസ്ലീമ നസ്‌റീന്‍ പോസ്റ്റ്് ചെയ്തതെന്ന് smhoaxslyaer. com ആണ് വെളിപ്പെടുത്തിയത്. മുസ്്‌ലിം വയോധികന്‍ സ്വാമിക്ക് ഒഴിച്ചു കൊടുക്കുന്ന വെള്ളക്കുപ്പി മാറ്റി പകരം മദ്യക്കുപ്പിയാക്കുകയായിരുന്നു.
ട്വിറ്ററില്‍നിന്ന് ചിത്രം നീക്കുകയാണെങ്കില്‍ കാണുന്നതിന് അവര്‍ ആദ്യം പോസ്റ്റ് ചെയ്ത ചിത്രവും വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്.

http://malayalamnewsdaily.com/sites/default/files/filefield_paths/taslima.jpg

 

Latest News