സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചാരണം: സൈബർ സെല്ലിൽ പരാതി നൽകി ഇന്നസെന്റ്

ഇരിങ്ങാലക്കുട- ഫെയ്‌സ്ബുക്കിലും മറ്റും വ്യാജപ്രചരണം നടത്തിയവർക്കെതിരെ സിനിമാ താരവും മുൻ എം.പിയുമായ ടി.വി. ഇന്നസെന്റ് സൈബർ സെല്ലിൽ പരാതി നൽകി. തൃശൂർ റൂറൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് ഇന്നസെന്റ് പരാതി നൽകിയത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന് വേണ്ടി അദ്ദേഹം പ്രവർത്തിക്കുകയും എൽ.ഡി.എഫിന്റെ പല പൊതു പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ യു.ഡി.എഫിനെ പിൻതുണക്കുന്നു എന്ന തരത്തിൽ തെറ്റായ പ്രചാരണം നടത്തുകയും ഇതിന്റെ ഭാഗമായി ഒട്ടേറെ വ്യാജ പോസ്റ്ററുകളും പ്രസ്തവാനകളും തയാറാക്കി ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ വേദികളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടർന്ന് താൻ ഫെയ്‌സ്ബുക്കിൽ മറുപടി നൽകിരുന്നു. എന്നാൽ തുടർന്നും വ്യാജ പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സൈബർ സെല്ലിൽ പരാതി നൽകുന്നതെന്നും ഇന്നസെന്റ് പറഞ്ഞു.

 

Latest News