ഭോപ്പാല്‍- മധ്യപ്രദേശില്‍ 13 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിടിയില്‍. ഭോപ്പാലിലെ അശോക ഗാര്‍ഡന്‍ പ്രദേശത്താണ് 34 കാരന്‍ അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് നേരില്‍ കണ്ട സഹോദരന്‍ അമ്മയെ അറിയിച്ചതിനെ തുടര്‍ന്ന് പ്രതി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
ഒരു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസങ്ങള്‍ ചില കാര്യങ്ങള്‍ക്കെന്നു പറഞ്ഞ് വീണ്ടും സമീപിച്ചപ്പോള്‍ സ്ത്രീ ധൈര്യം സംഭരിച്ച് ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ മകളോടൊപ്പം പോലീസിനെ സമീപിക്കുകയായിരുന്നു.
ഐപിസി പ്രകാരവും പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും പ്രതിക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതായി എസ്.ഐ യോഗിത ജെയിന്‍ പറഞ്ഞു.
2019 ഡിസംബറില്‍ വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് രണ്ടാനച്ഛന്‍ പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. അമ്മ ജോലിക്ക് പോകുമ്പോഴെല്ലാം പ്രതി അവളെ ലൈംഗികമായി പീഡിപ്പിച്ചു. 2020 മാര്‍ച്ചില്‍ സംഭവം അമ്മയോട് പറഞ്ഞപ്പോള്‍ സഹോദരനെ മര്‍ദിച്ച ശേഷമാണ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്.






