കോവിഡ് വര്‍ധിക്കുന്നു, സൗദിയില്‍ പത്തു പള്ളികള്‍ കൂടി അടച്ചു

റിയാദ് - പ്രതിദിന കോവിഡ് കേസുകള്‍ വിര്‍ധിച്ചു കൊണ്ടിരിക്കെ, മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി സൗദിയിലെ അഞ്ചു പ്രവിശ്യകളിലായി പത്തു മസ്ജിദുകള്‍ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം ബുധനാഴ്ച അടച്ചു. ഇതോടെ 45 ദിവസത്തിനിടെ അടച്ച മസ്ജിദുകളുടെ എണ്ണം 357 ആയി. ഇതില്‍ 336 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു. റിയാദ് പ്രവിശ്യയില്‍ നാലു മസ്ജിദുകളും ജിസാനിലും ഉത്തര അതിര്‍ത്തി പ്രവിശ്യയിലും രണ്ടു മസ്ജിദുകള്‍ വീതവും തബൂക്കിലും നജ്‌റാനിലും ഓരോ പള്ളികളുമാണ് ഇന്നലെ അടച്ചത്. അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി നാലു മസ്ജിദുകള്‍ വീണ്ടും തുറന്നു. റിയാദ് പ്രവിശ്യയില്‍ രണ്ടു മസ്ജിദുകളും അല്‍ഖസീമിലും കിഴക്കന്‍ പ്രവിശ്യയിലും ഓരോ മസ്ജിദുകളുമാണ് ഇസ്‌ലാമികകാര്യ മന്ത്രാലയം ഇന്നലെ വീണ്ടും തുറന്നത്.

 

Latest News