Sorry, you need to enable JavaScript to visit this website.

ജീവനക്കാരിയുടെ മരണം, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

തിരുവനന്തപുരം-കെ.എസ്.ആർ.ടി.സി അങ്കമാലി യൂണിറ്റിലെ ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് സെലക്ഷൻ ഗ്രേദ് അസിസ്റ്റന്റ് ഐ.പി ജോസിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. വകുപ്പുതലത്തിൽ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജീവനക്കാരിയെ 2016-ൽ ഓഫീസിൽ വെച്ച് പീഡിപ്പിച്ച കേസ് ഐ.പി ജോസിനെതിരെ ഉണ്ടായിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെ 2016 നവംബർ എട്ടിന് ജീവനക്കാരി ആത്മഹത്യ ചെയ്തു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത ജോസിന് കെ.എസ്.ആർ.ടി.സി കുറ്റപത്രം നൽകിയിരുന്നു. ഇതിന് നൽകിയ മറുപടി തൃപ്തികരമല്ലായിരുന്നു. ഈ സഹചര്യത്തിലാണ് സർവീസിൽനിന്ന് പിരിച്ചുവിട്ടത്.
 

Latest News