സൗദിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; 466 പേർക്ക് കൂടി ഇന്ന് രോഗം

റിയാദ്- സൗദിയില്‍ 24 മണിക്കൂറിനിടെ 466 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 3,86,300 ആയി വർധിച്ചു. പുതുതായി ആറു മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 6624 ആയി. 306 പേർ രോഗമുക്തി നേടി ആശുപത്രികള്‍ വിട്ടു. 375471 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

വിവിധ പ്രവിശ്യകളിലെ രോഗ ബാധ

റിയാദ് -193

കിഴക്കന്‍ പ്രവിശ്യ- 102

മക്ക-71

അല്‍ഖസീം-21

ഹായില്‍ 13

മദീന 13

തബൂക്ക് 11

അസീർ 9

ജിസാന്‍ 9

വടക്കന്‍ അതിർത്തി 8

നജ്റാന്‍-7

അല്‍ജൌഫ്-6

അല്‍ബാഹ 3

https://www.malayalamnewsdaily.com/sites/default/files/2021/03/24/covid24.jpg

Latest News