പുതുതായി ക്രിസ്തുമതം സ്വീകരിച്ചവർ, ഫെയ്‌സ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം- ദൽഹിയിൽ നിന്നും ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ കന്യാസ്ത്രീ സംഘത്തിന് നേരെ നടന്ന അക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ബജ്‌റംഗദൾ പ്രവർത്തകരുടെ ആക്രമണത്തിനെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്തതാണ് ചർച്ചയാകുന്നത്.  ട്രെയിനിൽ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും അക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്നായിരുന്നു മുഖ്യമന്ത്രി ആദ്യം പോസ്റ്റ് ചെയ്തത്. അതിൽ നിന്ന് പുതുതായി ക്രിസ്തുമതം സ്വീകരിച്ചവർ എന്ന ഭാഗം രണ്ടാമത്തെ പോസ്റ്റിൽ എഡിറ്റ് ചെയ്ത് സന്യാസാർത്ഥികളെ എന്നാക്കി മാറ്റി. മതപരിവർത്തനം ആരോപിച്ചാണ് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടായത്. ഈ ഭാഗമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന് എഡിറ്റ് ചെയ്ത് മാറ്റിയത്.

 

Latest News