കേരളത്തില്‍ ഇന്ന് 2456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 10 മരണം

തിരുവനന്തപുരം- കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും രോഗമില്ല. 24 മണിക്കൂറിനിടെ 56,740 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.33 ആണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 4527. ചികിത്സയിലായിരുന്ന 2060 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 2146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 187 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 309, തിരുവനന്തപുരം 230, കണ്ണൂര്‍ 214, എറണാകുളം 233, തൃശൂര്‍ 184, കോട്ടയം 174, മലപ്പുറം 161, കൊല്ലം 150, പത്തനംതിട്ട 100, കാസർകോട് 100, പാലക്കാട് 53, ആലപ്പുഴ 89, ഇടുക്കി 83, വയനാട് 66 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്. 18 ആരോഗ്യ പ്രവര്‍ത്തകർക്കു രോഗം ബാധിച്ചു; കണ്ണൂര്‍ 6, തിരുവനന്തപുരം, കോഴിക്കോട് 3 വീതം, പാലക്കാട് 2, കൊല്ലം , പത്തനംതിട്ട, എറണാകുളം, തൃശൂര്‍ 1 വീതം.

ഇതോടെ 24,268 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,80,803 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,26,817 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,23,124 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 3693 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 437 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 3 പുതിയ ഹോട്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെയും ഒഴിവാക്കിയിട്ടില്ല; ആകെ 354 ഹോട്സ്‌പോട്ടുകളാണുള്ളത്.

Latest News