Sorry, you need to enable JavaScript to visit this website.

കന്യാസ്ത്രീകളെ ആക്രമിച്ചവരെ പിടികൂടണം; അമിത് ഷാക്ക് മുഖ്യമന്ത്രി കത്ത് നല്‍കി

തിരുവനന്തപുരം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഉത്തർപ്രദേശിലെ ത്സാൻസിയിൽ വെച്ച് കന്യാസ്ത്രീകളെ ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി.

ബ​ജ്റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​രും ഝാ​ന്‍​സി പോ​ലീ​സും ചേ​ര്‍​ന്നാ​ണ് കന്യാസ്ത്രീകളെ  ഉ​പ​ദ്ര​വി​ച്ച​ത്. ട്രെ​യി​നി​ല്‍ നി​ന്ന് ബ​ല​മാ​യി പി​ടി​ച്ചി​റ​ക്കി. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കാ​ണി​ച്ചി​ട്ടു​പോ​ലും പോ​ലീ​സ് വിട്ടില്ല. ഉ​ന്ന​ത ത​ല​ത്തി​ലു​ള്ള ഇ​ട​പെ​ട​ലി​നു ശേ​ഷം രാ​ത്രി 11മണിയോടെയാണ് കന്യാസ്ത്രീകൾ പോലീസ് സ്റ്റേഷന്‍റെ പിടിയിറങ്ങിയത്.

രാ​ജ്യ​ത്തി​ന്‍റെ പ്ര​തിഛാ​യ​യ്ക്കും മ​തസ​ഹി​ഷ്ണു​താ പാ​ര​മ്പ​ര്യ​ത്തി​നും ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ബ​ജ്റം​ഗ് ദ​ളി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍​കു​ന്ന വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രാ​യ ഈ ​ആ​ക്ര​മ​ണ​ത്തെ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും സം​ഭ​വ​ത്തെ കേ​ന്ദ്ര ​സ​ര്‍​ക്കാ​ര്‍ അ​പ​ല​പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ന്യാ​സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ബി​ജെ​പി നേ​താ​വ് ജോ​ർ​ജ് കു​ര്യ​ന് ഉറപ്പു നല്‍കി.  സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് നിവേദനത്തിനു മറുപടിയായി ആഭ്യന്തര മന്ത്രി അറിയിച്ചു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജോ​ർ​ജ് കു​ര്യ​ൻ  യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും ജോ​ർ​ജ് കു​ര്യ​ൻ പ​രാ​തി ന​ൽ​കി.

ദ​ല്‍​ഹി​യി​ല്‍ നി​ന്ന് കഴിഞ്ഞ 19ന് ​ഒ​ഡീ​ഷ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ദ​ല്‍​ഹി പ്രോ​വി​ന്‍​സി​ലെ ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ള്‍​ക്കും ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കും നേ​രേ​യാ​ണ് ബ​ജ്റം​ഗ​ദ​ൾ പ്ര​വ​ർ​ത്ത​ക​രാ​യ ഒ​രു​സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. 

 

 

Latest News