Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോണ്‍ഗ്രസ് ദുര്‍ബലമായി, രാജ്യത്തെ രക്ഷിക്കാന്‍ വീട്ടിലിരുന്നാല്‍ പോരാ- ഫാറൂഖ് അബ്ദുല്ല

ശ്രീനഗർ- കോൺഗ്രസ് പാർട്ടി ദുർബലമായെന്ന് നാഷണൽ കോൺഫറൻസ് നേതാവും പാർലമെന്റംഗവുമായ ഫാറൂഖ് അബ്ദുല്ല. രാജ്യത്തെ രക്ഷിക്കണമെന്ന് പാർട്ടിക്ക് ആഗ്രഹമുണ്ടെങ്കിൽ വെറുതെ വീട്ടിൽ കുത്തിയിരുന്നാൽ പോരെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുകയും അവർക്കുവേണ്ടി ശക്തമായ നിലപാടെടുക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഫാറൂഖ് അബ്ദുല്ല രംഗത്തെത്തിയിരിക്കുന്നത്.

സ്വാതന്ത്ര്യസമരപോരാളികളായ ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ രക്തസാക്ഷിത്വദിനത്തിൽ സംഘടിപ്പിക്കപ്പെട്ട ഒരു പ്രാർത്ഥനായോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  "കോൺഗ്രസ് ദുർബലമായി. ഞാനിത് സത്യസന്ധമായി പറയുകയാണ്," അദ്ദേഹം പറഞ്ഞു. 

ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ അദ്ദേഹം നിശിതമായി വിമർശിച്ചു. "ജമ്മു കാശ്മീർ മഹാരാജാവ് 1927ൽ നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കാനായി നിർമിച്ച നിയമമാണത്. ഇനി നമ്മുടെ കുട്ടികൾക്ക് എവിടെയാണ് ജോലി കിട്ടുക? അവർ അന്ധമായ നിയമങ്ങളുണ്ടാക്കുന്നു. ദരിദ്രർ എവിടെപ്പോകും?" അബ്ദുള്ള ചോദിച്ചു. ബിജെപിക്ക് തങ്ങളുടെ സംസ്ഥാനത്തെ മുറിക്കാൻ മാത്രമേ കഴിയൂ എന്നും ജനങ്ങളെ ഭിന്നിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. "അവർ ഇനിയും മതരാഷ്ട്രീയം കളിക്കാനായി വരും. രാമന്റെ പേരിൽ വോട്ട് ചോദിക്കും. ജാഗ്രത പാലിക്കണം," അദ്ദേഹം മുന്നറിയിപ്പു നൽകി.

Latest News