'തരൂരിനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാം': പരസ്യത്തിനെതിരെ തരൂര്‍

ന്യൂദല്‍ഹി- തന്റെ കടുകട്ടി ഇംഗ്ലീഷ് പരസ്യത്തിന് ഉപയോഗിച്ചവര്‍ക്കെതിരെ ശശി തരൂര്‍. ഒരു ഓണ്‍ലൈന്‍ ഇംഗ്ലീഷ് പഠന ആപ്ലിക്കേഷന് താക്കീതുമായി എത്തിയിരിക്കുകയാണ് തരൂര്‍.  തന്റെ പേരും ചിത്രവുമുപയോഗിച്ച് പരസ്യം നല്‍കിയ ഇംഗ്ലീഷ് ലേണിംഗ് ആപ്ലിക്കേഷന് താനുമായി യാതൊരു ബന്ധവുമില്ലെന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

'ഈ ആപ്ലിക്കേഷന്‍ വഴി തെറ്റിദ്ധരിപ്പിക്കപ്പെട്ട നിരവധി വിദ്യാര്‍ഥികള്‍ ഇത് എന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഈ ആപ്ലിക്കേഷനുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു തരത്തിലും ഇതിനെ എന്‍ഡോഴ്സ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കായി എന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിയമനടപടി സ്വീകരിക്കും.'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 

Latest News