ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഇങ്ങനെ   പിആര്‍ വര്‍ക്ക് നടത്തിയിട്ടില്ല- ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം- 'ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇങ്ങനെയൊരു പിആര്‍ വര്‍ക്കും നടന്നിട്ടില്ല. സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഇവിടെ അത് അങ്ങനെയല്ല, കുറവുകള്‍ മറയ്ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് ചെന്നിത്തല. അതിനാലാണ് അദ്ദേഹത്തെ ലക്ഷ്യമിടുന്നതെന്ന് ഉമ്മന്‍ചാണ്ടി. എല്‍.ഡി.എഫ് സര്‍ക്കാര്‍ സൗജന്യ കിറ്റുകള്‍ നല്‍കുമ്പോള്‍, യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ അരി വിതരണം അവര്‍ നിര്‍ത്തലാക്കി. ഓണസമയത്ത് യു.ഡി.എഫ് കിറ്റ് നല്‍കാറുണ്ടായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന് അത് ചെയ്യാന്‍ കഴിഞ്ഞില്ല. നല്ല ഭരണമാണ് എന്ന് വരുത്തിതീര്‍ക്കാന്‍ മറ്റ് ഉദാഹരണങ്ങള്‍ ഇല്ലാത്തതിനാലാണ് സൗജന്യ കിറ്റുകളുടെ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ജനങ്ങള്‍ ഓണത്തിന്റെ സമയത്ത് കിറ്റ് ചോദിച്ചപ്പോള്‍  വെള്ളപ്പൊക്കം നിപ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് അത് നല്‍കിയില്ലെന്നും ഉമ്മചാണ്ടി പറഞ്ഞു.
 

Latest News