Sorry, you need to enable JavaScript to visit this website.

വീട്ടിലിരുന്നുള്ള ജോലി മടുത്തോ?  എങ്കിൽ പോരൂ ഈ കാട്ടിലേക്ക്

കോവിഡ്19 കാരണം വീട്ടിൽ നിന്നുള്ള ജോലിയുടെ സമ്മർദത്തിൽ നിന്ന് നിങ്ങൾക്ക് ഒരു ഇടവേള ആവശ്യമാണെന്ന് കരുതുന്നുവെങ്കിൽ, മധ്യപ്രദേശ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്തെ ടൂറിസം ബോർഡ് പുതിയ ഒരു ആശയവുമായി രംഗത്തു വന്നിരിക്കുകയാണ്. ജോലിക്കൊപ്പം അവധിക്കാലവും അസ്വദിക്കാം. സമ്മർദത്തിൽ നിന്ന് രക്ഷപ്പെടുകയുമാകാം. ഇതിന് വർക്ക്‌കേഷൻ എന്ന് പേരിടുകയും ചെയ്തിട്ടുണ്ട്. ഒരു കാട്, നദീതീരം, അല്ലെങ്കിൽ ഒരു പർവതം എന്നീ സ്ഥലങ്ങളിൽ ഒരു വീട് സജ്ജീകരിക്കുന്നതായി സങ്കൽപിക്കുക. അവിടെ ഇരുന്ന് നിങ്ങൾ നിങ്ങളുടെ ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്നു. പേടിക്കേണ്ട... വൈദ്യുതിയും ഹൈ സ്പീഡ് ഇന്റർനെറ്റുമുണ്ട്. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. അവിടെ നിങ്ങളുടെ പതിവ് ജോലികൾ തുടരാനും ഒപ്പം സഞ്ചരിക്കാനും പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കാനും. കുടുംബവുമൊത്തോ സുഹൃത്തുക്കളോടൊപ്പമോ അടിച്ചുപൊളിക്കാനും അവസരം ലഭിക്കുന്നു. വീട്ടിൽ നിന്നുള്ള ജോലി സാധ്യതകൾ യാഥാർത്ഥ്യമായിട്ടുണ്ടെന്ന് എംപി ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ എംഡി എസ് വിശ്വനാഥൻ പറഞ്ഞു. അത്തരം ജീവനക്കാരെ ആകർഷിക്കുന്ന അഞ്ച് സ്ഥലങ്ങൾ അവർ തിരിച്ചറിഞ്ഞു. 

 

ലോക്ഡൗൺ എല്ലാ സ്ഥലങ്ങളിലെയും പോലെ മധ്യപ്രദേശിലെ ടൂറിസത്തെയും കാര്യമായി ബാധിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ സംസ്ഥാന സർക്കാർ അഞ്ച് വർക്ക് സ്‌റ്റേഷനുകൾ ആരംഭിക്കും. അവിടെ ആളുകൾക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റിയും വൈദ്യുതിയും നൽകും. നിലവിൽ, വൈറ്റ് ടൈഗർ ഫോറസ്റ്റ് ലോഡ്ജ് ഉൾപ്പെടെയുള്ള മനോഹരമായ ജംഗിൾ റിസോർട്ടുകളിൽ മധ്യപ്രദേശ് ഈ സവിശേഷ ആശയം വാഗ്ദാനം ചെയ്യുന്നുണ്ട്. ബൈസൺ റിട്രീറ്റ്, സത്പുര നാഷണൽ പാർക്ക്, കിപ്ലിംഗ് കോർട്ട് (പെഞ്ച് നാഷണൽ പാർക്ക്), പച്മരിയിലെ ചമ്പക് ബംഗ്ലാവ്, സൈലാനി ദ്വീപ്  എന്നീ സ്ഥലങ്ങളിൽ വൈകാതെ ആൾക്കാർക്ക് ജോലി ചെയ്യാൻ അവസരം ലഭിക്കും. മനോഹരമായ സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ റിസോർട്ടുകളും ഹോട്ടലുകളും ചുറ്റുമുള്ള പുൽമേടുകളുടെ മനോഹരമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നത് തീർച്ചയായും നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഒരു മികച്ച ചികിത്സയായിരിക്കും. സുരക്ഷയെക്കുറിച്ചും മുൻകരുതൽ നടപടികളെക്കുറിച്ചും നിങ്ങൾക്ക് ഉത്കണ്ഠയുണ്ടെങ്കിൽ, ഈ സൗകര്യങ്ങളെല്ലാം മെഡിക്കൽ, പ്രഥമശുശ്രൂഷാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി, സുഖപ്രദമായ താമസം, പവർ ബാക്കപ്പ്, പുതിയതും ആരോഗ്യകരവുമായ ഭക്ഷണം, റൂം സേവനത്തിനൊപ്പം എല്ലാ അവശ്യ മാനദണ്ഡങ്ങളും പാലിക്കുന്നു.

Latest News