സ്ഥാനാര്‍ത്ഥി ഇല്ലാത്ത തലശ്ശേരിയിലേക്ക് അമിത് ഷാ ഇല്ല; ബിജെപി ത്രിശങ്കുവില്‍

കണ്ണൂര്‍- പത്രിക തള്ളിയതോടെ സ്ഥാനാര്‍ത്ഥിക്ക് കളമൊഴിയേണ്ടി വന്ന തലശ്ശേരി മണ്ഡലത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പു പ്രചരണ പരിപാടി റദ്ദാക്കി. മണ്ഡലത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതു സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ വ്യക്തയില്ലാത്തത് ബിജെപിയെ ത്രിശങ്കുവിലാക്കിയിരിക്കുകയാണ്. അമിത് ഷാ പിന്മാറിയതോടെ നാണക്കേടിലായ ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനായി കാത്തിരിക്കുകയാണ്. ബദല്‍ നീക്കങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്നു വരികയാണ്.

പത്രിക തള്ളിയതോടെ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതായ തലശ്ശേരിയിലും ഗുരുവായൂരിലും സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ച് ഇന്ന് പാര്‍ട്ടി നേതൃത്വം വ്യക്തത വരുത്തുമെന്നാണ് സൂചന. ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി എന്ന ഒരു ചെറുകക്ഷിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചേക്കും.
 

Latest News