കൊച്ചി- കുവൈത്ത് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസിൽ മാത്യു ഇന്റർനാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പി.ജെ മാത്യു, സെലിൽ മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്ഥികളാണ് കണ്ടുകെട്ടിയത്. 900-ത്തിലധികം നഴ്‌സുമാരെ വിദേശത്തേക്ക് കൊണ്ടുപോകാൻ ഇരുപതിനായിരം രൂപക്ക് പകം ഇരുപത് ലക്ഷത്തോളം രൂപ ഈടാക്കിയെന്നാണ് കേസ്. ഇത്തരത്തിൽ 250 കോടിയിലേറെ രൂപ കൈക്കലാക്കിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഈ തുക വിദേശത്തേക്ക് ഹവാലയായാണ് കൊണ്ടുപോയതെന്നും ഇ.ഡി കണ്ടെത്തി.






