ഞങ്ങടെ ഉറപ്പാണ് പി.ജെ, പിണറായിയുടെ മണ്ഡലത്തിൽ ജയരാജനെ വാഴ്ത്തി ബോർഡ്

കണ്ണൂർ- മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ പി. ജയരാജനെ വാഴ്ത്തി ഫഌക്‌സ് ബോർഡ്. ഞങ്ങടെ ഉറപ്പാണ് പി.ജെ എന്നെഴുതിയ ബോർഡാണ് സി.പി.എം ശക്തി കേന്ദ്രമായ ആർ.വി മെട്ടയിലെ റോഡരികിൽ സ്ഥാപിച്ചത്. പോരാളികൾ എന്നെഴുതി അടിയിൽ വാളിന്റെ ചിത്രവുമുണ്ട്. ഇടതുമുന്നണിയുടെ ചിഹ്നമോ മറ്റ് തെരഞ്ഞെടുപ്പ് അടയാളങ്ങളോ ബോർഡിൽ ഇല്ല. ബോർഡുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വം ഇതേവരെ പ്രതികരിച്ചിട്ടില്ല.
 

Latest News