ന്യൂദൽഹി- കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി ബാങ്ക് വായ്പകളുടെ തിരിച്ചടവിന് നൽകിയ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹരജി സുപ്രീം കോടതി തള്ളി. മൊറട്ടോറിയം കാലത്ത് പൂർണ പലിശ ഇളവ് നൽകാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വായ്പാ കാലാവധി നീട്ടാനാകില്ല. സർക്കാറിന്റെ സാമ്പത്തിക കാര്യങ്ങളിലും നയപരമായ തീരുമാനങ്ങളിലും കോടതി ഇടപെടുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബാങ്ക് വായ്പകൾക്ക് പിഴപ്പലിശ ഏർപ്പെടുത്തിയ നടപടി അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു.






