കൊളറാഡോ- അമേരിക്കയിലെ കൊളറാഡോയില്‍ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റിഡിയിലെടുത്തതായി പോലീസ് അധികൃതർ അറിയിച്ചു. കൂടുതല്‍ സുരക്ഷാ ഭീഷണിയില്ലെന്നും പ്രതിക്ക് വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നും ബോൾഡർ പോലീസ് മേധാവി മാരിസ് ഹെറോൾഡ് പറഞ്ഞു. കാലിന് പരിക്കേറ്റ ഒരാളെ ഷർട്ട് ധരിക്കാത്ത നിലയില്‍ കൈയാമംവെച്ച് പുറത്തു കൊണ്ടുവന്നെങ്കിലും ഇയാളാണെന്ന് പ്രതിയെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
എറിക് ടാലി (51) എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.2010 മുതൽ ബോൾഡർ പോലീസില്‍ ഇദ്ദേഹം സേവനമനുഷ്ടിക്കുന്നുണ്ടെന്ന് മാരിസ് ഹെറോൾഡ് പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ മുഴുവന്‍ അറിയിക്കാത്തതിനാല്‍ അവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ലെന്ന് ബോൾഡർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ ഡഗെർട്ടി പറഞ്ഞു.






