Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി ജിദ്ദ തെരഞ്ഞെടുപ്പ്  കമ്മിറ്റിക്ക് രൂപം നൽകി 

ജിദ്ദ - വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റേൺ പ്രോവിൻസ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി റഹീം ഒതുക്കുങ്ങലിനെയും ജനറൽ കൺവീനറായി നിസാർ ഇരിട്ടിയെയും തെരഞ്ഞെടുത്തു. എം.പി അഷ്‌റഫ്, സി.എച്ച് ബഷീർ, സാബു പി.എം. യാമ്പു, ഇസ്മയിൽ മാനു ജീസാൻ,
സിറാജ് താമരശ്ശേരി, ഉമറുൽ ഫാറൂഖ് പാലോട്, സുഹറ ബഷീർ, ഷഫീഖ് മേലാറ്റൂർ, കെ.എം.അബ്ദുൽകരീം, സിറാജ് തബൂക്ക്, യൂസഫ് പരപ്പൻ,മുനീർ ഇബ്രാഹിം പയ്യന്നൂർ, അജ്മൽ അബ്ദുൾ ഗഫൂർ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു. 


സി.എച്ച് ബഷീർ (തൃക്കരിപ്പൂർ), കെ.എം. അബ്ദുൽ കരീം (തലശ്ശേരി), ഫവാസ് മാട്ടൂൽ (കല്യാശ്ശേരി), സിറാജ് ഇ.പി (ഏലത്തൂർ), ഷാഫി കെ.എം (ബാലുശ്ശേരി), ഷമീൽ മക്ക (കുന്ദമംഗലം), ഇസ്മായിൽ മാനു ജീസാൻ (ചടയമംഗലം), ഉമ്മർ ഫാറൂഖ് (ചിറയിൻകീഴ്), സിറാജ് തബൂക്ക് (ആലുവ), സാബു പി.എം (പെരുമ്പാവൂർ), ബഷീർ മതിലകം (കൈപ്പമംഗലം), അബ്ദു സുബ്ഹാൻ (പട്ടാമ്പി ആന്റ് അരൂർ), കെ. അബ്ദുൽ മജീദ് (വൂർ), താഹിർ ജാവേദ് (മലപ്പുറം), യൂസുഫ് കുറ്റാളൂർ, ജിസാൻ (വേങ്ങര), ബഷീർ ചുള്ളിയൻ (കൊാേട്ടി),സൈനുൽ ആബിദീൻ (പൊന്നാനി), അബ്ദുറഹ്മാൻ വടുതല (അമ്പലപ്പുഴ) എന്നിവരാണ് പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളുടെ കോർഡിനേറ്റർമാർ. 
ഫാസിസത്തോട് ചേർന്നുനിന്നുകൊണ്ട് അധികാരം നേടാമെന്ന മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ തന്ത്രം തിരിച്ചറിയണമെന്നും ജനപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾക്കു വോട്ടു നൽകി വിജയിപ്പിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.


 

Latest News