കൊച്ചി- നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന സുരേഷ് അടക്കം എട്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സ്വപ്‌നയെ കൂടാതെ പി.എസ്.സരിത് (34), കെ.ടി.റമീസ് (33), എ.എം.ജലാല്‍ (38), പി. മുഹമ്മദ് ഷാഫി (36), റബിന്‍സ് ഹമീദ് (42), മുഹമ്മദലി (44), കെ.ടി.ഷറഫുദ്ദീന്‍ (38) എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി തള്ളിയത്.
പ്രതികള്‍ സാമ്പത്തീക ക്രമക്കേടുകള്‍ നടത്തി രാജ്യത്ത് തീവ്രവാദം നടത്തിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. കേസ് രാഷ്ട്രീയ പ്രേരിതം മാത്രമാണെന്ന വാദം കോടതി സ്വീകരിച്ചില്ല. കേസിലെ മുഖ്യപ്രതികള്‍ ഗൂഡാലോചന നടത്തിയതായും ശക്തമായ തെളിവുണ്ട്. താന്‍സാനിയ പോലുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും സ്വര്‍ണ്ണം കടത്തിയതിന്റെ മാപ്പ് അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച രേഖകളിലുണ്ട്. പ്രഥമദൃഷ്ട്യാ െറക്കോര്‍ഡുകളില്‍ പ്രതികള്‍ക്കെതിരെയുള്ള തെളിവ് ശക്തമായ തിനാല്‍ കോടതി ജാമ്യം നിഷേധിച്ചു.