ഇരട്ടവോട്ട്, രമേശ് ചെന്നിത്തലയുടെ ആരോപണം ശരിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം- പല മണ്ഡലങ്ങളിലും ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി വാസ്തവമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. പരിശോധനയിൽ ഇനിയും ഇരട്ടവോട്ടുകൾ കൂടാനാണ് സാധ്യതയെന്നും ടിക്കറാം മീണ വ്യക്തമാക്കി. അഞ്ചു നിയോജക മണ്ഡലങ്ങളിലായിരുന്നു പ്രതിപക്ഷ നേതാവ് ആദ്യം പരാതി ഉന്നയിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇക്കാര്യം ബോധ്യമായെന്നും കമ്മീഷൻ അറിയിച്ചു.
 

Latest News