Sorry, you need to enable JavaScript to visit this website.

കെ.സി റോസക്കുട്ടി ഇനി എല്‍.ഡി.എഫില്‍  എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തും

സുല്‍ത്താന്‍ ബത്തേരി- കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച കെ സി റോസക്കുട്ടി സിപിഐഎമ്മില്‍ ചേര്‍ന്നു. ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തുമെന്നും കെ.സി റോസക്കുട്ടി പറഞ്ഞു. സിപിഐഎം നേതാവ് പി കെ ശ്രീമതിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം. ബത്തേരി സ്ഥാനാര്‍ത്ഥിയും വീട്ടിലെത്തി സ്വാഗതം ചെയ്തു. എം വി ശ്രേയാംസ് കുമാറും റോസക്കുട്ടി ടീച്ചറുടെ വീട്ടിലെത്തിയിരുന്നു. അല്‍പസമയം മുന്‍പാണ് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനം മാത്രമല്ല എല്ലാ പാര്‍ട്ടി പദവികളും, പാര്‍ട്ടി അംഗത്വവും രാജിവച്ചു. കല്‍പറ്റ സീറ്റ് സംബന്ധിച്ച് പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു റോസക്കുട്ടി.
 

Latest News