ബി.ജെ.പിക്ക് തിരിച്ചടി,  നാമനിർദ്ദേശം തള്ളിയ കേസില്‍ ഹൈക്കോടതി ഇടപെടില്ല

കൊച്ചി- തലശേരി, ഗുരുവായൂർ നിയമസഭ മണ്ഡലങ്ങളിലെ ബി.ജെ.പിയുടെ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി തള്ളി. ഇതോടെ രണ്ടു മണ്ഡലങ്ങളിലും ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ലാതായി. തലശേരിയിൽ എൻ. ഹരിദാസിന്റെയും ഗുരുവായൂരിൽ നിവേദിത സുബ്രഹ്മണ്യന്റെയും ഹരജികളാണ് തള്ളിയത്. അതേസമയം, സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹരജികൾ തള്ളണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.  വരണാധികാരിയുടെ തീരുമാനം അന്തിമമാണെന്ന കമ്മീഷന്റെ അഭിപ്രായം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഞായറാഴ്ച അവധി ദിവസമായിട്ടും ഹൈക്കോടതി ഇന്നലെ ഹരജികൾ പരിഗണിച്ചിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് അറിയാനായി മാറ്റിയതായിരുന്നു.
 

Latest News