Sorry, you need to enable JavaScript to visit this website.

എലത്തൂരിൽ എൻ.സി.കെ തന്നെ മത്സരിക്കും, അടുത്ത തവണ കോൺഗ്രസിന്

കോഴിക്കോട്- എലത്തൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എൻ.സി.കെയുടെ സുൽഫിക്കർ മയൂരി തന്നെ മത്സരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ച എൻ.സി.കെയുടെ സുൽഫിക്കർ മയൂരിയെ മാറ്റില്ലെന്നും പ്രവർത്തകർ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രവർത്തകരുടെ വികാരം അടുത്ത തവണ പരിഗണിക്കുമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഇവിടെ റിബലായി പത്രിക നൽകിയിരുന്ന ദിനേശ് മണി പത്രിക പിൻവലിച്ചേക്കും. അതേസമയം, ഇതിന്റെ വരുംവരായ്കകൾ നേതൃത്വം തന്നെ അനുഭവിക്കേണ്ടി വരുമെന്നും ദിനേശ് മണി വ്യക്തമാക്കി.
 

Latest News