യു.ഡി.എഫിന്റെ ആക്ഷേപം തള്ളി, സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു

മലപ്പുറം- കൊണ്ടോട്ടിയിലെ ഇടതുമുന്നണി സ്ഥാനാർതഥി കെ.പു സുലൈമാൻ ഹാജിയുടെ പത്രിക വരണാധികാരി സ്വീകരിച്ചു. യു.ഡി.എഫ് ഉന്നയിച്ച ആക്ഷേപങ്ങൾ തള്ളിയാണ് പത്രിക സ്വീകരിച്ചത്. പത്രികയ്‌ക്കൊപ്പം രണ്ടാം ഭാര്യയെ സംബന്ധിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചുവെന്നാണ് പരാതി. സൗദിയിൽനിന്ന് പാക് സ്വദേശിയായ യുവതിയെ വിവാഹം ചെയ്തതിന്റെ വിവരങ്ങൾ യു.ഡി.എഫ് റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിച്ചിരുന്നു. ഭാര്യയെ സംബന്ധിച്ച കോളത്തിൽ ബാധകമല്ല എന്നായിരുന്നു സുലൈമാൻ ഹാജി രേഖപ്പെടുത്തിയിരുന്നത്.
 

Latest News