ന്യൂദൽഹി- പ്രവാസികളുടെ ബാങ്ക് എക്കൗണ്ട് വിശദാംശങ്ങൾ, പോസ്റ്റ് ഓഫീസ്, സ്റ്റോക്ക് എക്‌സേഞ്ച്, മോട്ടോർ വെഹിക്കിൾ രജിസ്റ്ററുകൾ എന്നിവ ആദായ നികുതി വകുപ്പിന് നിർബന്ധമായും നൽകാൻ നിർദ്ദേശം. ക്യാഷ് പെയ്‌മെന്റ്, നിക്ഷേപങ്ങൾ, ബോണ്ടുകൾ, ഷെയറുകൾ, മ്യൂച്ചൽ ഫണ്ടുകൾ എന്നിവയുടെ വിശദാംശങ്ങളാണ് തേടുന്നത്. സഹകരണ ബാങ്കുളുടേത് അടക്കമുള്ള വിശദാംശങ്ങളാണ് നല്‍കേണ്ടത്. നിശ്ചിത പരിധിക്ക് മുകളിലുള്ളവയുടെ വിശദാംശങ്ങൾ ആദായനികുതി വകുപ്പ് തേടും.






