ലാഹോര്‍- പാക്കിസ്ഥാനില്‍ നടുറോഡില്‍ മക്കള്‍ക്കു മുന്നില്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് പ്രതികളെ 14 വര്‍ഷം ജയിലിലടക്കാനും കോടതി ഉത്തരവായി.
കഴിഞ്ഞ വര്‍ഷം കിഴക്കന്‍ നഗരമായ ലാഹോറിലാണ് സംഭവം. ആറു മാസത്തെ വിചാരണക്ക്‌ശേഷമാണ് ആബിദ് മാല്‍ഹി, ഷഫ്കത്ത് അലി എന്നിവര്‍ക്ക് ജഡ്ജി അര്‍ഷാദ് ഭൂട്ട ശിക്ഷ വിധിച്ചത്. ജയിലിനകത്തായിരുന്നു വിസ്താരമെന്ന് പ്രോസിക്യൂട്ടര്‍ ഹാഫിസ് അസ്ഗര്‍ പറഞ്ഞു. വേഗത്തില്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് തീവ്രവാദ വിരുദ്ധ കോടതിയാണ് കേസ് കൈകാര്യം ചെയ്തത്.
പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് റോഡരികില്‍ സഹായത്തിനായി കാര്‍ നിര്‍ത്തിയപ്പോഴാണ് പ്രതികള്‍ യുവതിയെ കണ്ടതും ബലാത്സംഗം ചെയ്തതുമെന്നും പ്രോസിക്യൂട്ടറും പോലീസും പറഞ്ഞു.
വാഹനത്തിന്റെ ഡോറുകള്‍ പൂട്ടിയിരുന്നെങ്കിലും അക്രമികള്‍ ഒരു ജനല്‍ തകര്‍ത്ത് പുറത്തേക്ക് വലിച്ചിഴക്കുകയായിരുന്നു. മക്കളുടെ മുന്നില്‍ തോക്ക് ചൂണ്ടിയാണ് ബലാത്സംഗം ചെയ്തത്. അക്രമികള്‍ രക്ഷപ്പെടുന്നതിന് മുമ്പ് പണവും ആഭരണങ്ങളും ബാങ്ക് കാര്‍ഡുകളും കവര്‍ന്നിരുന്നു.മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് പ്രതികളെ കണ്ടെത്തിയത്.
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ പ്രതികളുമായി പൊരുത്തപ്പെടുന്നതായിരുന്നു. വാദം കേള്‍ക്കുന്നതിനിടെ യുവതി പുരുഷന്മാരെ തിരിച്ചറിഞ്ഞു. പിന്നീട് മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി അപലപിക്കപ്പെട്ട കേസായിരുന്നു ഇത്. പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു.
ബലാല്‍സംഗത്തിന് കഠിന ശിക്ഷ നല്‍കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാകിസ്ഥാനിലെ നിരവധി വധശിക്ഷകള്‍ പിന്നീട് ജീവപര്യന്തം തടവായി ചുരുക്കിയിട്ടുണ്ട്.
പ്രതികള്‍ അഭിഭാഷകരെ നിയോഗിച്ചിരുന്നില്ല. സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകരാണ് ഇവര്‍ക്കുവേണ്ടി ഹാജരായത്. അഭിപ്രായത്തിന് ലഭ്യമല്ല. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ലൈംഗിക പീഡനവും അക്രമവും സാധാരണമാണെങ്കിലും പാക്കിസ്ഥാനില്‍ കൂട്ടബലാത്സംഗ റിപ്പോര്‍ട്ടുകള്‍ വിരളമാണ്.






